കേരളം

കൈക്കൂലി വാങ്ങിയ 10,000 പേഴ്‌സിൽ വെക്കുന്നതിനിടെ വിജിലൻസ് എത്തി; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പിടിയില്‍. കോട്ടയം ഇലക്ട്രിക് ഇന്‍സ്‌പെക്ടറേറ്റിലെ ഇന്‍സ്‌പെക്ടറായ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ കെ സോമനാണ് വിജിലന്‍സിന്റെ പിടിയിലായത്.

എറണാകുളം സ്വദേശിയായ കരാറുകാരനില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്‌തത്. നേരത്തെ ഇതേ കരാറുകാരനില്‍ നിന്നും സോമന്‍ 10,000 രൂപ വാങ്ങിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് കരാറുകാരൻ വിജിലൻസിനെ സമീപിച്ചത്.

രാവിലെ ഓഫീസിൽ വെച്ച് പണം വാങ്ങി പേഴ്‌സിലേക്ക് വെക്കുന്നതിനിടെയാണ് വിജിലൻസ് ഉദ്യോ​ഗസ്ഥരെത്തി സോമനെ അറസ്റ്റു ചെയ്യുകയായിരുന്നു. കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്ന ഘട്ടത്തിലാണ് വീണ്ടുമൊരു കൈക്കൂലി കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയിലാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ