കേരളം

ഭൂമി അളക്കാന്‍ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഭൂമി അളക്കാന്‍ 2500 രൂപ  കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ താലൂക്ക് സര്‍വേയര്‍ പിടിയില്‍. ആലപ്പുഴ സ്വദേശി എന്‍ രവീന്ദ്രനാണ് പിടിയിലായത്. അയ്യന്തോള്‍ സ്വദേശിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഭൂമി അളക്കുന്നതിനായി സര്‍വേയര്‍ 5000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2500 രൂപ ആദ്യം നല്‍കുകയും ചെയ്തു. എന്നാല്‍ മുഴുവന്‍ തുകയും നല്‍കിയാല്‍ മാത്രമെ ഭൂമി അളക്കുകയുള്ളുവെന്ന് സര്‍വേയര്‍ അറിയിച്ചു. തുടര്‍ന്ന് അയ്യന്തോള്‍ സ്വദേശി വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. 

ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2500 രുപ സര്‍വേയര്‍ക്ക് പരാതിക്കാരന്‍  നല്‍കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സര്‍വേയറെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

അഞ്ചു വേരിയന്റുകള്‍, 9 നിറം; നിരത്ത് കീഴടക്കാന്‍ പുതിയ സ്വിഫ്റ്റ്, വില 6.49 ലക്ഷം രൂപ മുതല്‍, വിശദാംശങ്ങള്‍

ഹോ! പരിഷ്കാരി; ഓണസദ്യയുടെ ദുബായ് വേർഷൻ; പൊങ്കാലയിട്ട് മലയാളികൾ, വിഡിയോ

'നോ ബോളിവുഡ്! ചോലെ ഭട്ടുര, നിറയെ സ്‌നേഹം'- ഇന്ത്യയെക്കുറിച്ച് ലാറ

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ; അപേക്ഷിക്കാനുള്ള അവാസന തീയതി ഈ മാസം 13