കേരളം

സപ്ലൈകോ വില വര്‍ധന പരിശോധിക്കാന്‍ സമിതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സപ്ലൈകോയിലെ വിലവര്‍ധന നടപ്പിലാക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചു. സപ്ലൈകോ സിഎംഡി, സംസ്ഥാന ഭക്ഷ്യ സെക്രട്ടറി, പ്ലാനിംഗ് ബോര്‍ഡ് അംഗം രവി രാമന്‍ എന്നിവരാണ് സമിതിയിലുള്ളത്. ഭക്ഷ്യ മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.

സപ്ലൈകോയുടെ സമഗ്രമായ പരിഷ്‌കരണം സംബന്ധിച്ച് 15 ദിവസത്തിനകം ഭക്ഷ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കണം. സപ്ലൈകോയെ നിലനിര്‍ത്താന്‍ വേണ്ടിയാണ് വില വര്‍ധനവെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഭക്ഷ്യ മന്ത്രിയുടെ വിശദീകരണം. 

വില കൂട്ടുമ്പോള്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ 500 രൂപയെങ്കിലും ലാഭമുണ്ടാകും വിധം വര്‍ധന നടപ്പാക്കാനാകും സര്‍ക്കാരിന്റെ നീക്കം. നവകേരള സദസ്സിന് ശേഷം വര്‍ധന നടപ്പാക്കാനാണ് തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്