കേരളം

നെയ്റോസ്റ്റും ചട്നിയും കഴിച്ച ആർടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധ; തൃക്കാക്കരയിലെ ഹോട്ടൽ അടപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ആര്‍ടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ നടപടി. ഇവര്‍ ഭക്ഷണം കഴിച്ച തൃക്കാക്കരയിലെ ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ അടപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് എറണാകുളം ആര്‍ടിഒ ടിജി അനന്തകൃഷ്ണനും മകനും തൃക്കാക്കരയിലെ ഹോട്ടലില്‍ നിന്നും നെയ്‌റോസ്റ്റ് കഴിച്ചത്.

തുടര്‍ന്ന് ഓഫീസിലെത്തിയെങ്കിലും അനന്തകൃഷ്ണന് ശാരീരികാസ്വാസ്ഥ്യവും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഡോക്ടറെ കണ്ട് മരുന്നു വാങ്ങിയെങ്കിലും വൈകീട്ടോടെ ശാരീരികാസ്വാസ്ഥ്യവും പനിയും കൂടി. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നു.

ആർടിഒ അനന്തകൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഹോട്ടലില്‍നിന്ന് നെയ്‌റോസ്റ്റും വടയും കാപ്പിയുമാണ് കഴിച്ചത്. തേങ്ങാ ചട്‌നിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് ഡോക്ടറുമായി സംസാരിച്ചപ്പോള്‍ മനസ്സിലായതെന്നും അനന്തകൃഷ്ണൻ പറഞ്ഞു.  മകന്‍ ചട്‌നി കുറച്ചുമാത്രമേ കഴിച്ചിരുന്നുള്ളൂ. അതിനാല്‍ വലിയ പ്രശ്‌നങ്ങളുണ്ടായില്ലെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ