കേരളം

റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ബേബി ഗിരീഷിന് ജാമ്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ബേബി ഗിരീഷിന് ജാമ്യം. വണ്ടിച്ചെക്ക് കേസിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. 2012 മുതല്‍ കൊച്ചിയിലെ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് അറിയിച്ചിരുന്നു. 

അതേസമയം ഇത്തരമൊരു കേസിനെക്കുറിച്ച് അറിയില്ലെന്ന് ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ഇതേവരെ സമന്‍സോ വാറന്റോ ലഭിച്ചിട്ടില്ല. രേഖകളെല്ലാം തയ്യാറാക്കി വാഹനം റോഡിലിറക്കിയിട്ടും കിട്ടിയ അനുഭവം ഇതാണെന്നും ഗിരീഷ് പ്രതികരിച്ചു. 

ഗിരീഷിനെ ഇടമറുകിലുള്ള വീട്ടിലെത്തിയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ലോറി വാങ്ങുന്നതിനായി സ്വകാര്യബാങ്ക് നല്‍കിയ വായ്പയില്‍ ഗിരീഷ് ബാങ്കില്‍ സമര്‍പ്പിച്ച ചെക്ക് മടങ്ങിയതിനുള്ള കേസിലാണ് അറസ്റ്റ്. 

കോടതിയില്‍ നിലനില്‍ക്കുന്ന ലോങ് പെന്‍ഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു ഗിരീഷിനെതിരെയുള്ള നടപടി. അതേസമയം  ഒരാഴ്ച മുമ്പ് വന്ന വാറന്റ് നടപ്പാക്കാന്‍ ഞായറാഴ്ച ദിവസം തന്നെ പൊലീസ് തിരഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചിരുന്നു. പ്രതികാര നടപടി ആണോയെന്ന് ജനം തീരുമാനിക്കട്ടെ എന്നും ഭാര്യ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

അഞ്ചു വേരിയന്റുകള്‍, 9 നിറം; നിരത്ത് കീഴടക്കാന്‍ പുതിയ സ്വിഫ്റ്റ്, വില 6.49 ലക്ഷം രൂപ മുതല്‍, വിശദാംശങ്ങള്‍

ഹോ! പരിഷ്കാരി; ഓണസദ്യയുടെ ദുബായ് വേർഷൻ; പൊങ്കാലയിട്ട് മലയാളികൾ, വിഡിയോ

'നോ ബോളിവുഡ്! ചോലെ ഭട്ടുര, നിറയെ സ്‌നേഹം'- ഇന്ത്യയെക്കുറിച്ച് ലാറ

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ; അപേക്ഷിക്കാനുള്ള അവാസന തീയതി ഈ മാസം 13