കേരളം

കുസാറ്റ് ദുരന്തം: പൊലീസ് ഇന്ന് സംഘാടകരുടെ മൊഴിയെടുക്കും, രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍  പൊലീസ് ഇന്ന് സംഘാടകരുടെ മൊഴി രേഖപ്പെടുത്തും. തൃക്കാക്കര എസിപി ബേബി പി വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്. സംഗീത നിശ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. സംഭവത്തില്‍ ആരുടെ ഭാഗത്ത് നിന്നാണ് വീഴ്ച സംഭവിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.

കുസാറ്റ് ക്യാമ്പസിലെ മറ്റെവിടെയെങ്കിലും വെച്ചോ ആകും പൊലീസ് സംഘാടകരുടെ മൊഴിയെടുക്കുക. അപകടത്തില്‍ ആരെയും പ്രതി ചേര്‍ത്തിച്ചിട്ടില്ല. 

ദുരന്തം അന്വേഷിക്കുന്ന മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതി രാവിലെ യോഗം ചേരും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഴുവന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്. 
ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ചര്‍ച്ച ചെയ്യും. 

അതേസമയം അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിലവില്‍ 34 പേര്‍ ചികിത്സയിലുണ്ട്. 

ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സര്‍വകലാശാല ഇന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. രാവിലെ പത്തരയ്ക്ക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം. ഇതിന്റെ ഭാഗമായി ഇന്ന് കുസാറ്റ് സര്‍വകലാശാലക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പരീക്ഷകളും മാറ്റിവച്ചതായും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് കുസാറ്റ് അധികൃതര്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക സംഘര്‍ഷം, വോട്ടിങ് മെഷീന്‍ കുളത്തിലെറിഞ്ഞു

തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു, തീവണ്ടികള്‍ പിടിച്ചിട്ടു

'എന്നെ ആ സിനിമയിൽ നിന്ന് മാറ്റാൻ രാജുവേട്ടൻ പറഞ്ഞിട്ടില്ല; ഞങ്ങൾ തമ്മിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞുണ്ടാക്കുന്നതിൽ വിഷമം': ആസിഫ് അലി

ഉറപ്പിച്ചു, ഗംഭീര്‍ തന്നെ ഇന്ത്യന്‍ കോച്ച്?

വള്ളിച്ചെരിപ്പും 1000 രൂപയുമായി 12 വർഷം മുൻപ് വന്ന സ്ഥലം: നയൻതാരയ്ക്കും മക്കൾക്കുമൊപ്പം ഡിസ്നി ലാൻഡിൽ വിഘ്നേഷ്