കേരളം

നിയമനത്തട്ടിപ്പ്: ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അപേക്ഷ; റയീസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി റയീസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി മൂന്നു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. റയീസിന്റെ മൊബൈലില്‍ നിന്നാണ് വ്യാജ നിയമനക്കത്ത് തയ്യാറാക്കിയതും, അത് ഇ മെയില്‍ വഴി അയച്ചു നല്‍കിയതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. 

നിയമനക്കോഴക്കേസില്‍ മലപ്പുറം സ്വദേശി ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കന്റോണ്‍മെന്റ് എസ്എച്ച്ഒ അപേക്ഷ നല്‍കിയത്. 

ഹരിദാസന്‍ തുടര്‍ച്ചയായി മൊഴിമാറ്റുന്ന പശ്ചാത്തലത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള തീരുമാനം. അന്വേഷണം മുന്നോട്ടുകൊണ്ടു പോകുന്നതിന് ഹരിദാസന്റെ രഹസ്യമൊഴി എത്രയും വേഗം രേഖപ്പെടുത്തണമെന്ന് അപേക്ഷയില്‍ പൊലീസ് ആവശ്യപ്പെടുന്നു. 

ഹരിദാസന്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കന്റോണ്‍മെന്റ് പൊലീസിന് മുമ്പാകെ ഹാജരായി. മലപ്പുറത്തു വെച്ച് ചോദ്യം ചെയ്തപ്പോള്‍ അഖില്‍ മാത്യുവിന് പണം നല്‍കിയതായി ഹരിദാസന്‍ പറഞ്ഞിരുന്നു. എന്നാല്‍ കന്റോണ്‍മെന്റ് പൊലീസിന് മുമ്പാകെ ഹാജരായപ്പോള്‍, ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും ബാസിത് പറഞ്ഞതുകൊണ്ടാണ് അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസന്‍ പറഞ്ഞിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

അക്ഷയതൃതീയ വെള്ളിയാഴ്ച വന്നാല്‍ ശ്രേഷ്ഠമാണോ?, വെള്ളി വാങ്ങാനും അത്യുത്തമം; പ്രത്യേകതകള്‍

ജലദോഷത്തെ പമ്പ കടത്തും; ചൂടുകാലത്ത് കുടിക്കാം പുതിനയിട്ട് തിളപ്പിച്ച വെള്ളം

വീണുപോയ ബോളിവുഡിലെ 7 താരപുത്രന്മാര്‍

സിദ്ധാര്‍ഥ് കൗള്‍ കൗണ്ടിയില്‍; നോര്‍ത്താംപ്റ്റനായി ഇറങ്ങും