കേരളം

'കണ്ണൂരില്‍ നിന്ന് ചായ കുടിച്ച് കൊച്ചിയില്‍ പോയി ഭക്ഷണം കഴിക്കാം'; കെ റെയില്‍ നടപ്പിലാക്കുമെന്ന് എംവി ഗോവിന്ദന്‍

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയില്‍ നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇതോടെ കണ്ണൂരില്‍ നിന്നും ചായ കുടിച്ച് കൊച്ചിയില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചുവരാന്‍ കഴിയും. 50 കൊല്ലത്തെ വളര്‍ച്ചയാണ് കെ റെയിലിലൂടെ ലക്ഷ്യമിട്ടത്. അതിനെയാണ് പ്രതിപക്ഷം പാരവച്ചതെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയും യുഡിഎഫും ചേര്‍ന്ന് കെ റെയിലിന് പാരവച്ചു. കേരളത്തിന്റെ ഏത് അറ്റംവരെയും പോയിവരാനുള്ള സൗകര്യമാണ് കെ റെയില്‍ പദ്ധതി. 20 മിനിറ്റ് കൂടുമ്പോള്‍ ട്രെയിനുകള്‍. കാസര്‍കോട് നിന്ന് കേറിയാല്‍ നാല് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്ത് എത്തും. കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ എത്താന്‍ ഒന്നര മണിക്കൂര്‍ മതി.

ഇവിടെനിന്ന് ചായയും കുടിച്ച് പോകാം, അവിടെനിന്ന് ഭക്ഷണം കഴിച്ച് ഇങ്ങോട്ട് വരാം. വൈകുന്നേരും വീട്ടില്‍വന്നിട്ട് ഭക്ഷണം കഴിക്കാം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രണ്ടാമന്‍ ആര്? ഐപിഎല്ലില്‍ ഇന്ന് തീ പാറും!

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം