കേരളം

ട്യൂഷന്‍ സെന്ററുകള്‍ക്ക് രാത്രി ക്ലാസ് നടത്താം; ബാലാവകാശ കമ്മീഷന്റെ ഉത്തരവിന് സ്‌റ്റേ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ട്യൂഷന്‍ സെന്ററുകള്‍ രാത്രി ക്ലാസ് നടത്തരുതെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം വിനോദയാത്ര നടത്തരുതെന്ന കമ്മീഷന്റെ ഉത്തരവില്‍  ഇടപെട്ടില്ല. 

ട്യൂഷന്‍ സെന്ററുകള്‍ രാത്രി ക്ലാസുകളും വിനോദയാത്രകളും നടത്തരുതെന്ന ബാലാവകാശ കമീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്  ജസ്റ്റിസ് ടി ആര്‍ രവിയുടെ ഇടക്കാല ഉത്തരവ്. വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ട്യൂട്ടോറിയല്‍സ് ആന്‍ഡ് ടീച്ചേഴ്‌സ് നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്. പഠനത്തില്‍ പിന്നാക്കമുള്ള പല കുട്ടികളും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതില്‍ ട്യൂഷന്‍ സെന്ററുകളുടെ സ്വാധീനമുണ്ടെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും