കേരളം

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖ വേണ്ട; ചെയ്യേണ്ടത് ഇത്രമാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ലെന്ന് കെഎസ്ഇബി. 100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീര്‍ണ്ണമുള്ള ഗാര്‍ഹികാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല. വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും കെഎസ്ഇബി അറിയിച്ചു. 

താഴെപ്പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി വേണം അപേക്ഷയ്‌ക്കൊപ്പം സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ടത്:

1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീര്‍ണ്ണം 100 ചതുരശ്ര മീറ്ററില്‍ താഴെയാണ്.

2. കെട്ടിടം നിലവിലും ഭാവിയിലും പൂര്‍ണ്ണമായും ഗാര്‍ഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.

3. വൈദ്യുതി കണക്ഷന്‍ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല

4. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥന്‍ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷന്‍ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.

കുറിപ്പ്:

100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീര്‍ണ്ണമുള്ള ഗാര്‍ഹികാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല. 
താഴെപ്പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചാല്‍ മതിയാകും
1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീര്‍ണ്ണം 100 ചതുരശ്ര മീറ്ററില്‍ താഴെയാണ്.
2. കെട്ടിടം നിലവിലും ഭാവിയിലും പൂര്‍ണ്ണമായും ഗാര്‍ഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.
3. വൈദ്യുതി കണക്ഷന്‍ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല
4. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥന്‍ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷന്‍ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം