കേരളം

മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസ്; ശിക്ഷാവിധി ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. ഡൽഹി സാകേത് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. നാല് പ്രതികൾക്ക് മേൽ കൊലക്കുറ്റവും ഒരാൾക്ക് മക്കോക്ക നിയമപ്രകാരവും കുറ്റം ചുമത്തി. 

15 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. 2008 സെപ്റ്റംബർ 30നാണ് സൗമ്യ കൊല്ലപ്പെടുന്നത്. ഡൽഹിയിൽ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ 'ഹെഡ്ലൈൻസ് ടുഡേ' ചാനലിൽ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് മാധ്യമപ്രവർത്തക മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ, മൃതദേഹപരിശോധനയിൽ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി.  കവർച്ച ലക്ഷ്യമിട്ടാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട്  രവി കപൂർ,അമിത് ശുക്ല, ബൽജീത് മാലിക്, അജയ് കുമാർ, അജയ് സേത്തി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യംനടന്ന് ഒരുവർഷത്തിന് ശേഷമാണ് കേസിലെ പ്രതികളെ പൊലീസ് പിടികൂടുന്നത്. പ്രതികൾക്കെതിരായ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനായെന്ന് ജഡ്ജി നിരീക്ഷിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍