കേരളം

സോളാറില്‍ ഗണേഷ് കുമാറിന് തിരിച്ചടി; ഗൂഢാലോചനക്കേസ് റദ്ദാക്കില്ല; നേരിട്ട് ഹാജരാകണം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സോളാര്‍ പീഡനക്കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ നേരിട്ട് ഹാജരാവുന്നത് ഒഴിവാക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യവും കോടതി തള്ളി. 

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ഗണേഷ് കുമാറിനെതിരെയുള്ള പരാതി. കത്തില്‍ പേജുകള്‍ എഴുതിച്ചേര്‍ത്തെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ക്കാനുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാതി. തുടര്‍ന്ന് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി ഈ വിഷയത്തില്‍ കേസ് എടുക്കുകയും ഗണേഷ് കുമാറിനോടും പരാതിക്കാരിയോടും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഗണേഷ് കുമാര്‍ ഹാജരായിരുന്നില്ലെന്ന് മാത്രമല്ല കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട്  ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വാദം കേട്ടിരുന്നു. എന്നാല്‍ തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് ഗണേഷ് കോടതിയെ അറിയിച്ചത്. കത്ത് എഴുതിയും നേരെ കോടതിയില്‍ സബ്മിറ്റ് ചെയ്തതും പരാതിക്കാരി നേരിട്ടാണെന്നുമായിരുന്നു ഗണേഷിന്റെ വാദം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ലീഗ് മത്സരങ്ങള്‍ അതിര്‍ത്തി കടക്കുമോ?; മാറി ചിന്തിച്ച് ഫിഫ

കാസർകോട് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: പെൺകുട്ടി ലൈം​ഗികാതിക്രമത്തിന് ഇരയായി, മെഡിക്കൽ റിപ്പോർട്ട്

'മമ്മൂട്ടിയോട് ആരാധനയും ബഹുമാനവും പേടിയും; നിവൃത്തിയുണ്ടായിരുന്നെങ്കിൽ 'തലവൻ' റിലീസ് മാറ്റുമായിരുന്നു'

നാരുകളാൽ സമ്പുഷ്ടം; അമിതവണ്ണം കുറയ്‌ക്കാൻ ഇവയാണ് ബെസ്റ്റ്