കേരളം

ആറാം ക്ലാസുകാരിയെ ബസ്സിൽ നിന്ന് ഇറക്കിവിട്ട സംഭവം; ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി, കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർത്ഥിയെ സ്വകാര്യ ബസ്സിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏറെ ​ഗൗരവത്തോടെ തന്നെയാണ് ഇതിനെ കാണുന്നതെന്നും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ശിവൻകുട്ടി പറഞ്ഞു. 

ഇന്നലെ തൃശൂർ തിരുവില്വാമലയിലാണ് സംഭവമുണ്ടായത്. കുട്ടി നൽകിയ ബസ് ചാർജ് കുറഞ്ഞുപോയി എന്നാരോപിച്ചാണ് ബസ്സിലെ ജീവനക്കാർ കുട്ടിയെ ഇറക്കിവിട്ടത്. പഴമ്പാലക്കോട് എസ്എംഎം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ്സിൽ കയറിയതായിരുന്നു കുട്ടി. 

തിരുവില്വാമല കാട്ടുകുളം വരെയാണ് കുട്ടിക്ക് പോകേണ്ടിയിരുന്നത്. കൺ‌സെഷൻ ചാർജ് ആയ രണ്ട് രൂപയാണ് കുട്ടി കണ്ടക്ടർക്ക് നൽകിയത്. എന്നാൽ ഇത് കുറവാണെന്ന് പറഞ്ഞ് വീടിന് രണ്ട് കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിൽ ഇറക്കുകയായിരുന്നു. വഴിയിൽ കരഞ്ഞുകൊണ്ട് നിന്നിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിൽ എത്തിച്ചത്. ഒറ്റപ്പാലം റൂട്ടിലോടുന്ന അരുണ ബസ്സിലെ ജീവനക്കാർക്കെതിരെ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രണ്ടാമന്‍ ആര്? ഐപിഎല്ലില്‍ ഇന്ന് തീ പാറും!

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം