കേരളം

പട്രോളിംഗിനിടെ പൊലീസിന് നേര്‍ക്ക് ആക്രമണം; എസ്‌ഐയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു; കൈക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസുകാരെ അഞ്ചംഗ സംഘം ആക്രമിച്ചു. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മഞ്ചേശ്വരം എസ് പി അനൂപിനെയാണ് അക്രമി സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. 

ആക്രമണത്തില്‍ എസ്‌ഐയുടെ വലതു കൈക്ക് പൊട്ടലുണ്ട്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടാണ് പൊലീസ് എത്തിയത്. 

ആളുകളോട് പിരിഞ്ഞു പോകാന്‍ പൊലീസ് നിര്‍ദേശിച്ചു. എന്നാല്‍ ഇതിന് കൂട്ടാക്കാതിരുന്ന സംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പൊലീസുകാരെ ആക്രമിക്കുകയുമായിരുന്നു. സംഘത്തിലെ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരടക്കം അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി