കേരളം

ഒറ്റപ്പെട്ട ഇടങ്ങളില്‍ ലഘു മേഘവിസ്‌ഫോടന സാധ്യത; തെക്കന്‍-മധ്യ കേരളത്തില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ ആഴ്ച തെക്കന്‍-മധ്യ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ലഘു മേഘവിസ്‌ഫോടനം അടക്കം കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. വളരെ കുറച്ചു സമയത്തിനുള്ളില്‍ 10 സെന്റിമീറ്റര്‍ വരെ മഴ പെയ്യിക്കാവുന്ന കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ഈ ദിവസങ്ങളില്‍ ഉണ്ടായേക്കും. മലയോര മേഖലയിലാണ് ലഘു മേഘവിസ്‌ഫോടനത്തിന് നിലവില്‍ കൂടുതല്‍ സാധ്യത. അതിനാല്‍ മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ കക്കിയില്‍ അതിതീവ്ര മഴയായ 22.5 സെന്റിമീറ്റര്‍ രേഖപ്പെടുത്തിയിരുന്നു. 

ബംഗാള്‍ ഉള്‍ക്കടലില്‍ ഇരട്ട ചക്രവാതച്ചുഴിയാണു നിലനില്‍ക്കുന്നത്. വടക്കു കിഴക്കന്‍ ഭാഗത്തു രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുന്നതോടെ കാലവര്‍ഷം കൂടുതല്‍ ശക്തമാകും. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി