കേരളം

നിപ ജാ​ഗ്രത: മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 24 വരെ അവധി

സമകാലിക മലയാളം ഡെസ്ക്

മാഹി: കോഴിക്കോട് നിപ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാഹി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നാളെ മുതൽ ഈ മാസം 24 വരെയാണ് അവധി. മുൻകരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. 

മാഹി മേഖലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. എല്ലാ അങ്കണവാടികൾക്കും, മദ്രസകൾക്കും, ട്യൂഷൻ സെന്ററുകളും കോച്ചിങ് സെന്ററുകൾക്കും അവധി ബാധകമാണ്.  പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തും. ഈ കാലയളവിൽ ക്ലാസുകൾ ഓൺലൈനായി നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

മാഹി ഇൻഡോർ സ്റ്റേഡിയം 24 വരെ അടച്ചിടും. മാസ്ക് ധരിക്കുന്നതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് മാഹി ഡെപ്യൂട്ടി തഹസിൽദാർ സ്ക്വാഡുകൾ രൂപീകരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ