കേരളം

നയതന്ത്ര ചാനല്‍ കള്ളക്കടത്ത്; ഒരാളെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വപ്‌ന സുരേഷ് മുഖ്യപ്രതിയായ, നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിയായ രതീഷ് ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്.

ദുബൈയില്‍നിന്ന് എത്തിയ രതീഷിനെ വിമാനത്താവളത്തില്‍ വച്ചു പിടികൂടുകയായിരുന്നെന്ന് എന്‍ഐഎ അറിയിച്ചു. 2019ലും 2020ലും നയതന്ത്ര ചാനല്‍ വഴി വന്‍തോതില്‍ സ്വര്‍ണം കടത്തിയ സംഘത്തിലെ അംഗമാണ് ഇയാളെന്ന് എന്‍ഐഎ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം തമിഴ്‌നാട്ടില്‍ നന്ദകുമാര്‍ എന്നയാള്‍ക്ക് എത്തിച്ചുകൊടുത്തത് രതീഷ് ആ്‌ണെന്നാണ് എന്‍ഐഎയുടെ നിഗമനം. ആറു പേരെയാണ് ഇനി കേസില്‍ പിടി കിട്ടാനുള്ളത്. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായി എന്‍ഐഎ വക്താവ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍