കേരളം

'കോടിപതി' കോയമ്പത്തൂരിൽ; 25 കോടിയുടെ ടിക്കറ്റ് വാങ്ങിയത് അന്നൂർ സ്വദേശി നടരാജൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവോണം ബമ്പർ റിന്റെ ഒന്നാം സമ്മാനമായ 25 കോടി അടിച്ചത് കോയമ്പത്തൂരിൽ!. കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണ് ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വാങ്ങിയത്. ഇതടക്കം 10 ടിക്കറ്റുകളാണ് നടരാജൻ വാങ്ങിയത്.  ടി ഇ 230662 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ  25 കോടി അടിച്ചത്. 

പാലക്കാട് ജില്ലയിലെ വാളയാറിലുള്ള ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് നേരത്തെ വ്യക്തമായിരുന്നു. കോഴിക്കോട്ടെ ബാവ ഏജൻസിയിൽ നിന്നാണ് സഹോദരസ്ഥാപനമായ വാളയാർ ബാവ ഏജൻസി ലോട്ടറികൾ വാങ്ങിയത്. ഏജന്‍സിയില്‍ നിന്നും വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് വാളയാര്‍ ബാവ ഏജന്‍സി ഉടമ ഗുരുസ്വാമി അഭിപ്രായപ്പെട്ടിരുന്നു.

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് നറുക്കെടുത്തത്. സംസ്ഥാനത്ത് ആകെ 75.76 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. റെക്കോഡ് വില്‍പ്പനയാണ് ഇത്തവണയുണ്ടായത്. ലോട്ടറിയുടെ സമ്മാനഘടന പരിഷ്‌കരിക്കുമെന്ന് നറുക്കെടുപ്പിന് ശേഷം മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്