കേരളം

നെടുമ്പാശ്ശേരിയിൽ ബേക്കറി ഉടമയ്ക്ക് നേരെ അതിക്രമം: എസ്ഐക്ക് സസ്പെൻഷൻ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ ബേക്കറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ ട്രാഫിക് സ്റ്റേഷനിലെ  എസ്ഐ സുനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനാണ് നടപടി. 

വൈദ്യപരിശോധനയിൽ എസ്ഐ സുനിൽ കുമാർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്കും സിപിഒക്കുമെതിരെ വകുപ്പു തല അന്വേഷണത്തിനും ആലുവ റൂറൽ എസ്പി വിവേക് കുമാർ ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തിയിട്ടില്ലെന്നും എസ്പി പറഞ്ഞു. 

ഇന്നലെ രാത്രി 9 മണിയോടെ നെടുമ്പാശ്ശേരി കരിയാട് കവലയിലാണ് സംഭവമുണ്ടായത്. കോഴിപ്പാട്ട് കൂൾ ബാർ അടച്ചുകൊണ്ടിരിക്കുന്നതിനിടെ എത്തിയ എസ്ഐ കുടുംബത്തെ ക്രൂരമായി മർദിക്കുകയായിരുന്നു. 

കടയുടമ കുഞ്ഞുമോൻ, ഭാര്യ എൽബി, പത്തു വയസുകാരിയായ മകൾ, കടയിലെ സഹായി ബൈജു. അവിടെയുണ്ടായിരുന്ന പിജെ ജോണി എന്നിവരെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. കുഞ്ഞുമോനും മകൾക്കും ബൈജുവിനും പരുക്കേറ്റു. തുടർന്ന് ഇവർ അങ്കമാലി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി