കേരളം

'നല്ലൊരു പൊതു പ്രവർത്തകൻ, രാഷ്ട്രീയ നേതാവ്'- കെജി ജോർജിന്റെ വിയോ​ഗത്തിൽ 'ആളുമാറി' അനുശോചിച്ച് കെ സുധാകരൻ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്തരിച്ച വ്യഖ്യാത സംവിധായകൻ കെജി ജോർജിന്റെ വിയോ​ഗത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു ആളുമാറി പ്രതികരിച്ച് കെപിസിസി പ്രസി‍ഡന്റ് കെ സുധാകരൻ. ജോർജ് നല്ലൊരു പൊതുപ്രവർത്തകനായിരുന്നു നല്ലൊരു രാഷ്ട്രീയ നേതാവായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

കെജി ജോർജിന്റെ വിയോ​ഗത്തെക്കുറിച്ചായിരുന്നു ചോദ്യം. സുധാകരന്റെ പ്രതികരണം ഇങ്ങനെ-

'അദ്ദേഹത്തെക്കുറിച്ച് ഓർക്കാൻ ഒരുപാടുണ്ട്. നല്ലൊരു പൊതു പ്രവർത്തകനായിരുന്നു. നല്ലൊരു രാഷ്ട്രീയ നേതാവായിരുന്നു. കഴിവും പ്രാപ്തിയുമുള്ള ഒരാളാണ്. അദ്ദേഹത്തെക്കുറിച്ച് ഞങ്ങൾക്കൊന്നും മോശം അഭിപ്രായമില്ല. അതുകൊണ്ടു ഞങ്ങൾക്ക് അദ്ദേഹത്തോടു സഹതാപമുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖവുമുണ്ട്'- സുധാകരന്റെ പ്രതികരണം.

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു. വലിയ തോതിൽ ട്രോളുകളും. പിന്നാലെ കെജി ജോർജിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് സുധാകരൻ വാർത്താ കുറിപ്പ് ഇറക്കി. 

'വാണിജ്യ സാധ്യതകൾക്കൊപ്പം കലാ മൂല്യമുള്ള ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ടു മലയാള സിനിമയുടെ പൂമുഖത്ത് സ്വന്തം ഇരിപ്പിടം ഉറപ്പിച്ച അതുല്യനായ കലാകാരനാണ് കെജി ജോർജ്. ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ടു ചിരപരിചതമായ വഴികളിൽ നിന്നു അ​ദ്ദേഹത്തിന്റെ സിനിമകൾ വേറിട്ടു നിന്നു. കെജി ജോർജിന്റെ വിയോ​ഗം മലയാള സിനിമ മേഖലയ്ക്ക് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെയെന്നു പ്രാർഥിക്കുന്നു'- സുധാകരൻ അനുസ്മരിച്ചു. 

അതേസമയം നാക്കുപിഴയിൽ പ്രതികരണവുമായി കോൺ​ഗ്രസ് പ്രവർത്തകരും രം​ഗത്തെത്തി. ജോർജ് എന്നൊരു കോൺ​ഗ്രസ് പ്രവർത്തകൻ മരിച്ചിട്ടുണ്ടെന്നും അദ്ദേഹവുമായി സുധാകരനു ആത്മബന്ധമുണ്ടന്നും ആ ജോർജിന്റെ മരണത്തെക്കുറിച്ചാണ് മാധ്യമങ്ങൾ ചോദിക്കുന്നതെന്നും കരുതിയാണ് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചെതെന്നും കോൺ​ഗ്രസ് പ്രവർത്തകർ വിശദീകരിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്