കേരളം

'ഇഡി മാനസ്സികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി'; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എംകെ കണ്ണന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എംകെ കണ്ണന്റെ ഇഡി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഏഴ് മണിക്കൂറാണ് കണ്ണനെ ചോദ്യം ചെയ്തത്. ഇഡി മാനസ്സികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

'ഒരു ഹിന്ദി സംസാരിക്കുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ മാനസ്സിക സമ്മര്‍ദം ചെലുത്തി. ഞാന്‍ ഈ ഭീഷണിക്ക് വഴങ്ങുന്ന ആളല്ലെന്ന് പറഞ്ഞു. അപ്പോള്‍ ജയിയില്‍ കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. തല്ലിയിട്ടില്ല, മാനസ്സികമായി പീഡിപ്പിച്ചു. അവര്‍ ചോദിക്കുന്ന ചോദ്യത്തിന് അവര്‍ ഉദ്ദേശിക്കുന്നത് പോലെ ഉത്തരം പറയിപ്പിക്കാനാണ് ശ്രമിച്ചത്.

കേസിലെ പ്രധാന പ്രതിയായ സതീഷ് കുമാറുമായി 30 വര്‍ഷത്തെ പരിജയമുണ്ടെന്നും കണ്ണന്‍ പറഞ്ഞു. 'ഒരു രൂപ അയാളില്‍ നിന്ന് വാങ്ങിയിട്ടില്ല. അങ്ങോട്ടും കൊടുക്കാനില്ല. അയാളുമായി സാമ്പത്തിക ഇടപാടില്ല. ഒരാളുമായി സുഹൃത്ബന്ധം പാടില്ല എന്നുണ്ടോ? വീണ്ടും 24-ാം തീയതി വരാന്‍ പറഞ്ഞിട്ടുണ്ട്, അന്ന് ഹാജരാകും'- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്