മോന്‍സണ്‍ മാവുങ്കല്‍ഫയല്‍
മോന്‍സണ്‍ മാവുങ്കല്‍ഫയല്‍ ടിവി ദൃശ്യം
കേരളം

പുരാവസ്തു തട്ടിപ്പ് കേസ്: ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിന് തെളിവില്ല,അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്. കേസില്‍ രണ്ടും മൂന്നും ഘട്ട കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് പരാതിക്കാരില്‍ നിന്നും മോന്‍സണ്‍ മാവുങ്കല്‍ തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താന്‍ സാധിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

തട്ടിപ്പിന്റെ ആസൂത്രണത്തിലും പരാതിക്കാരെ വഞ്ചിച്ചതിലുമെല്ലാം ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും കുറ്റപത്രം പറയുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേസില്‍ രണ്ടും മൂന്നും ഘട്ട കുറ്റപത്രത്തില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍, ഐജി ലക്ഷ്മണ, സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്‍പ്പി സന്തോഷ് എന്നിവരാണ് പ്രതികള്‍. പരാതിക്കാരില്‍ നിന്ന് 10 കോടി രൂപയാണ് മോന്‍സന്‍ മാവുങ്കല്‍ തട്ടിയെന്നാണ് കേസ്. ഇതില്‍ അഞ്ച് കോടി 45 ലക്ഷം രൂപ മോന്‍സന്‍ ചെലവാക്കിയതിന് തെളിവ് കിട്ടിയെന്നും ബാക്കി തുക കണ്ടെത്താന്‍ അന്വേഷണം തുടരാമെന്നുമാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്.

നേരത്തെ ആദ്യഘട്ട കുറ്റപത്രത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരുന്നു. പുരാവസ്തു തട്ടിപ്പില്‍ അന്വേഷണം അവസാനിച്ചെങ്കിലും മോന്‍സന് എതിരായ ബലാത്സംഗം കേസില്‍ അന്വേഷണം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്