പ്രായമാവാത്ത കുട്ടികള്‍ക്ക് ഒരു കാരണവശാലും വാഹനങ്ങള്‍ നല്‍കരുത്
പ്രായമാവാത്ത കുട്ടികള്‍ക്ക് ഒരു കാരണവശാലും വാഹനങ്ങള്‍ നല്‍കരുത് കേരള മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ച ചിത്രം
കേരളം

'കുട്ടികള്‍ നന്നായി കളിക്കട്ടെ', റോഡില്‍ അല്ലെന്ന് ഉറപ്പാക്കുക; അവധിക്കാലം സുരക്ഷിതമാക്കാം; മാര്‍ഗനിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മധ്യവേനലവധിക്കായി സ്‌കൂളുകളെല്ലാം അടച്ചതോടെ കുട്ടികളെല്ലാം ആഘോഷത്തിലാണ്. കുട്ടികള്‍ സന്തോഷത്തോടെ അവധിക്കാലം ആഘാഷിക്കണമെന്ന് തന്നെയായിരിക്കും ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. അമിതാഘോഷത്തിന്റെ നാളുകള്‍ റോഡപകടങ്ങളായും മുങ്ങിമരണങ്ങളായും കുടുംബത്തിന്റെ മാത്രമല്ല പല നാടുകളുടെ തന്നെ സന്തോഷത്തെ കെടുത്താറുണ്ട്. പൊതുവെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പ്രായമാവാത്ത കുട്ടികള്‍ക്ക് ഒരു കാരണവശാലും വാഹനങ്ങള്‍ നല്‍കരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച മാര്‍നിര്‍ദേശത്തില്‍ പറയുന്നു.' ബൈക്കുകളില്‍ ദൂരയാത്രകള്‍ പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് ഗ്രൂപ്പായി. കുട്ടികള്‍ റോഡിലോ റോഡരികിലോ അല്ല കളിക്കുന്നത് എന്ന് ഉറപ്പാക്കുക. വിനോദയാത്രകള്‍ മുന്‍കൂട്ടി റൂട്ട് പ്ലാന്‍ ചെയ്ത് സമയമെടുത്ത് നടത്തുക. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കില്‍ രാത്രി 11 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള വണ്ടിയോട്ടല്‍ പരമാവധി ഒഴിവാക്കുക. അങ്ങനെ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ രാത്രി ഓടിച്ച് പരിചയമുള്ള ഡ്രൈവര്‍മാരെ ഉപയോഗപ്പെടുത്തുക. അവരെ പകല്‍ കൃത്യമായി വിശ്രമിക്കാന്‍ അനുവദിക്കുക.'- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

മധ്യവേനലവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണല്ലോ.

കുട്ടികള്‍ സന്തോഷത്തോടെ അവധിക്കാലമാഘോഷിക്കണമെന്ന് തന്നെയായിരിക്കും ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ ഒരു പരിധി വരെ ചില രക്ഷിതാക്കള്‍ക്കെങ്കിലും വേനലവധിക്കാലം ദുഃഖപൂരിതമാകാറുള്ളത് നമ്മള്‍ക്കെല്ലാമറിയാവുന്നതാണ്.

അമിതാഘോഷത്തിന്റെ നാളുകള്‍ റോഡപകടങ്ങളായും മുങ്ങിമരണങ്ങളായും കുടുംബത്തിന്റെ മാത്രമല്ല പല നാടുകളുടെ തന്നെ സന്തോഷത്തെ കെടുത്താറുണ്ട്.

പൊതുവെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. കുറെ ഏറെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്കിത് കുറക്കാന്‍ കഴിയും. വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിയുന്ന ചില നിര്‍ദേശങ്ങളിതാ.

1. കുട്ടികള്‍ നന്നായി കളിക്കട്ടെ - പക്ഷേ റോഡിലോ റോഡരികിലോ ആകാതെ ശ്രദ്ധിക്കുക

2. പ്രായമാവാത്ത കുട്ടികള്‍ക്ക് ഒരു കാരണവശാലും വാഹനങ്ങള്‍ നല്‍കരുത്

3. ബൈക്കുകളില്‍ ദൂരയാത്രകള്‍ പരമാവധി ഒഴിവാക്കുക പ്രത്യേകിച്ച് ഗ്രൂപ്പായി.

4. വിനോദയാത്രകള്‍ മുന്‍കൂട്ടി റൂട്ട് പ്ലാന്‍ ചെയ്ത് സമയമെടുത്ത് നടത്തുക.

5. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കില്‍ രാത്രി 11 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള വണ്ടിയോട്ടല്‍ പരമാവധി ഒഴിവാക്കുക. അങ്ങനെ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ രാത്രി ഓടിച്ച് പരിചയമുള്ള ഡ്രൈവര്‍മാരെ ഉപയോഗപ്പെടുത്തുക. അവരെ പകല്‍ കൃത്യമായി വിശ്രമിക്കാന്‍ അനുവദിക്കുക.

6. ടാക്‌സി / കോണ്‍ട്രാക്റ്റ് ക്യാര്യേജുകളാണെങ്കില്‍ പോലും ഡ്രൈവര്‍മാര്‍ കൃത്യമായി വിശ്രമിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.

7. സുരക്ഷാ ഉപകരണങ്ങളായ സീറ്റ് ബെല്‍ട്ട്, ഹെല്‍മെറ്റ് എന്നിവ ധരിച്ചിട്ടുണ്ട് എന്നുറപ്പു വരുത്തുക.

8. വാഹനത്തിന്റെ അറ്റകുറ്റപണികള്‍ കൃത്യമായി ചെയ്യുക.

9. നമ്മുടെ വാഹനത്തിന്റെ ലൈറ്റുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ഹെഡ് ലൈറ്റ് ആവശ്യമായ സമയത്ത് ഡിം ചെയ്യുക.

10. ഡ്രൈവറുടെ ശ്രദ്ധ തടസ്സപ്പെടുത്തുന്ന ഒരു പ്രവര്‍ത്തിയും യാത്രക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നുറപ്പു വരുത്തുക.

11. വാഹനങ്ങളില്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ ആളുകളെ യാത്രയില്‍ കൊണ്ടു പോകരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍