പദ്മജ വേണുഗോപാല്‍
പദ്മജ വേണുഗോപാല്‍ ഫെയ്സ്ബുക്ക്
കേരളം

ഈ പറയുന്ന അത്ര ഒന്നുമില്ല, എന്നാലും ലവ് ജിഹാദ് ഉണ്ട്; കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത് നല്ലതെന്ന് പദ്മജ വേണുഗോപാല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ലവ് ജിഹാദ് ഉണ്ടെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍. കേരള സ്റ്റോറി സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് സന്ദേശം നല്‍കേണ്ട ആവശ്യമുണ്ടെന്നും പദ്മജ പറഞ്ഞു.

'ലവ് ജിഹാദ് കേരളത്തില്‍ ഉണ്ട്. ഉണ്ടെന്നുവെച്ച് ഈ പറയുന്ന അത്ര ഒന്നുമില്ല. എന്റെ ഒന്നു രണ്ടു സുഹൃത്തുക്കളുടെ മക്കള്‍ക്ക് ഇങ്ങനെ പറ്റിയിട്ട് അവര്‍ വന്ന് സങ്കടം ഞങ്ങളുടെ അടുത്തുവന്ന് പറഞ്ഞ് കരഞ്ഞിട്ടുണ്ട്.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇന്നത്തെ തലമുറ പലതും പഠിക്കണം. ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല, ഇങ്ങനെയൊരു വാര്‍ത്ത പരക്കുമ്പോള്‍, ഇത്തരത്തിലൊരു മെസ്സേജ് കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണ്. അതുവഴി അവര്‍ക്ക് മനസ്സിലാകുമല്ലോ, ഏതാണ് തെറ്റ്, ശരി എന്ന്.' പദ്മജ വേണുഗോപാല്‍ പറഞ്ഞു.

വിവാദ ചിത്രം ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു പദ്മജ. ഇടുക്കി, താമരശ്ശേരി രൂപതകളുടെ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തോട്, ക്രിസ്ത്യന്‍ സമുദായത്തില്‍ പലരും ബിജെപിയോട് അടുത്തുകൊണ്ടിരിക്കുന്നതിന് ഉദാഹരണമാണ് ഇതെന്നായിരുന്നു പദ്മജയുടെ പ്രതികരണം.

ന്യൂനപക്ഷത്തിനുള്ള തെറ്റിദ്ധാരണ ഒരു പരിധിവരെ മാറ്റാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ ബിജെപിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. താന്‍ ബിജെപിയിലേക്ക് പോകാന്‍ തീരുമാനിച്ചത് ഒരു രാത്രിയാണ്. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും ബിജെപിയിലേക്ക് നേതാക്കളെത്തുമെന്നും പദ്മജ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്