ഷിബു ബേബി ജോണ്‍
ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്ക്‌
കേരളം

ഗണേഷിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറി, നിരവധി കുടുംബങ്ങള്‍ക്ക് സമാധാനമായി; പരിഹസിച്ച് ഷിബു ബേബി ജോണ്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പൂജാമുറിയില്‍ നരേന്ദ്ര മോദിയുടെ ചിത്രമുണ്ടാകുമെന്ന കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഗണേഷ് കുമാറിന്റെ ശ്രദ്ധ കിടപ്പുമുറിയില്‍ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യമാണെന്നും നിരവധി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ പരിഹസിച്ചു. താന്‍ വര്‍ഗീയ വാദിയാണെന്നുള്ള പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ലെന്നും കേരളത്തില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ് കുമാര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ കഥകള്‍ പറഞ്ഞാല്‍ അത് നനച്ചാലും കുളിച്ചാലും തീരില്ല. അതുകൊണ്ട് അതിലേക്ക് പോകുന്നില്ല. കിടപ്പുമുറിയില്‍ നിന്ന് ഗണേഷിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറി എന്നത് ഒരു നല്ല കാര്യമാണ്. ഒത്തിരി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകും. ഞാന്‍ വര്‍ഗീയവാദിയാണെന്നുള്ള പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ല. ഞാന്‍ എന്താണെന്നുള്ളത് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. എന്റെ പൈതൃകത്തില്‍നിന്നു ഇതുവരെ വ്യതിചലിച്ച് പോയിട്ടില്ല. പൂരപ്പാട്ടിന് കൊണ്ടുപോകുന്നവര്‍ അവരുടെ പണി ചെയ്യുമല്ലോ. ഗണേഷ് കുമാര്‍ അയാളുടെ പണി ചെയ്തു. മുഖ്യമന്ത്രി അത് ആസ്വദിച്ചു. അത്രമാത്രമേ പറയാനുള്ളൂ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയോട് ഭക്തിയുള്ള ഒരാളുമായാണ് കൊല്ലത്ത് മുകേഷ് മത്സരിക്കുന്നത് എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. പൂജാമുറിയില്‍ ചിലപ്പോള്‍ മോദിയുടെ ചിത്രമുണ്ടാകും. യുഡിഎഫ് സ്ഥാനാര്‍ഥി ആളുകളെ കബളിപ്പിക്കുകയാണ്. മുസ്ലീം പള്ളിയില്‍ ചെന്നാല്‍ ഖുറാനിലെ പദങ്ങള്‍ ഉദ്ധരിച്ച് പ്രസംഗിക്കും. അവിടെയും വലിയ അഭിനയമാണെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും