തെരഞ്ഞെടുപ്പ് കമ്മിഷന്‍
തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഫയല്‍
കേരളം

മോക് പോളില്‍ ബിജെപിക്കു കൂടുതല്‍ വോട്ട്; റിപ്പോര്‍ട്ട് തെറ്റെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാസര്‍കോട് മോക് പോളിനിടെ ബിജെപിക്കു കൂടുതല്‍ വോട്ടുകള്‍ ലഭിച്ചെന്ന റിപ്പോര്‍ട്ട് തെറ്റെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീം കോടതിയില്‍. ഇക്കാര്യത്തില്‍ ജില്ലാ കലക്ടറോട് വിവരങ്ങള്‍ ആരാഞ്ഞെന്നും വാര്‍ത്ത തെറ്റാണെന്നു ബോധ്യപ്പെട്ടെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു.

വിവിപാറ്റ് പൂര്‍ണമായും എണ്ണണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. കാസര്‍ക്കോട് മോക് പോളിനിടെ ബിജെപിക്കു കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതായി വാര്‍ത്തകളുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. തുടര്‍ന്ന് ഇത് അന്വേഷിക്കാന്‍ കോടതി തെരഞ്ഞെടുപ്പു കമ്മിഷിനോട് നിര്‍ദേശിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാര്‍ത്ത തെറ്റെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി സീനിയര്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മിഷണര്‍ നിതേഷ് കുമാര്‍ വ്യാസ് കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദ റിപ്പോര്‍ട്ട് നല്‍കുമെന്നും ജസ്റ്റിസുമാരായ സഞ്ജിവ് ഖന്നയെയും ദീപാങ്കര്‍ ദത്തയെയും കമ്മിഷന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്