സാനി ബേബി
സാനി ബേബി ടെലിവിഷന്‍ ചിത്രം
കേരളം

ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് യുവാവ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തകഴി പച്ചയില്‍ പൊലീസ് ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ ചിറ സാനി ബേബിയാണ് മരിച്ചത്. 29 വയസായിരുന്നു. ഇന്ധനം നിറച്ച് മടങ്ങുകയായിരുന്ന ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇടിച്ചത്. രാത്രി എട്ടരയോടെയായിരുന്നു അപകടം.

അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയില്‍ വച്ച് പൊലീസ് ജീപ്പും യുവാവ് സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ചു തന്നെ യുവാവ് മരിച്ചു. ചീരകര്‍ഷകനും റിങ് പണിക്കാരനുമാണ് സാനി ബേബി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അതേസമയം, ബൈക്ക് നേരിട്ട് ജിപ്പില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ്് പറഞ്ഞു. പൊലീസ് വാഹനത്തിന്റെ അടിയില്‍പ്പെട്ട സ്‌കൂട്ടറും സാനിയും പതിനഞ്ച് മീറ്ററോളം നിരങ്ങിയ ശേഷമാണ് പൊലീസ് വാഹനം നിന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും