അജീഷിന്റെ മൃതദ്ദേഹം വീട്ടിലെത്തിച്ചു
അജീഷിന്റെ മൃതദ്ദേഹം വീട്ടിലെത്തിച്ചു ടി വി ദൃശ്യം
കേരളം

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം ധനസഹായം പ്രഖ്യാപിക്കുന്നതായി കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്ദ്ര വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട ആനയാണ് മാനന്തവാടിയിലെ ജനവാസ മേഖലയില്‍ എത്തി ആക്രമണം നടത്തിയത്. സംഭവത്തില്‍ കേരള വനം വകുപ്പും കര്‍ണാടക വനം വകുപ്പും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആനയുടെ സഞ്ചാരം കൃത്യസമയത്ത് വനം വകുപ്പിനെ അറിയിച്ചില്ലെന്നായിരുന്നു കേരളത്തിന്റെ ആരോപണം. എന്നാല്‍ റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ ലഭിക്കാതിരുന്നതാണ് വിവരം കൈമാറാന്‍ താമസം നേരിട്ടതെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചിരുന്നു.

ഫ്രെബ്രുവരി 10 ന് പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ ബേലൂർ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തിലാണ് ട്രാക്ടര്‍ ഡ്രൈവറായ പടമല സ്വദേശി അജീഷ് (45) കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവഗുരുതരാവസ്ഥയില്‍

'മമ്മൂട്ടിയോട് ആരാധനയും ബഹുമാനവും പേടിയും; നിവൃത്തിയുണ്ടായിരുന്നെങ്കിൽ 'തലവൻ' റിലീസ് മാറ്റുമായിരുന്നു'

നാരുകളാൽ സമ്പുഷ്ടം; അമിതവണ്ണം കുറയ്‌ക്കാൻ ഇവയാണ് ബെസ്റ്റ്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു

'പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്'; മോദിയെ പ്രശംസിച്ച് രശ്മിക