സിസിടിവി ദൃശ്യത്തിൽ നിന്ന്
സിസിടിവി ദൃശ്യത്തിൽ നിന്ന്  
കേരളം

കുട്ടിയെ ഉപേക്ഷിക്കാനെത്തിയത് ചാക്ക ഭാഗത്തു നിന്ന്?; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതില്‍ നിര്‍ണായക സൂചന പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. കേസില്‍ വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. അറപ്പുര റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിലാണ് പ്രതികളിലേക്ക് വെളിച്ചം വീശുന്ന തുമ്പ് ലഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടിയെ ഉപേക്ഷിക്കാനെത്തിയത് ചാക്ക ഭാഗത്തു നിന്നാണെന്നാണ് സൂചന. വൈകീട്ട് അഞ്ചിനും ആറരയ്ക്കും ഇടയിലുള്ള ദൃശ്യങ്ങളിലാണ് നിര്‍ണായക സൂചനകളുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. കുട്ടിയേയും കൊണ്ട് ഒരു സ്ത്രീ റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിന് സമീപത്തു കൂടി റെയില്‍വേ ട്രാക്കിന്റെ ഭാ​ഗത്തേക്ക് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

റെയില്‍വേ ട്രാക്കില്‍ നിന്നും കുറച്ചു മാറി പൊന്തക്കാടിന് ഉള്ളില്‍ കുട്ടിയെ കൊണ്ടു വന്ന് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കുട്ടി റെയില്‍വേ ട്രാക്കിലേക്ക് കടന്നു വന്നേക്കാം എന്നതാകാം പൊന്തക്കാടിനുള്ളില്‍ ഉപേക്ഷിക്കാന്‍ കാരണമെന്നും പൊലീസ് വിലയിരുത്തുന്നു. ബിഹാര്‍ നാടോടി ദമ്പതികളുടെ രണ്ടു വയസ്സുള്ള മകളെയാണ് ഞായറാഴ്ച രാത്രി 12 മണിയോടെ കാണാതാകുന്നത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് കുട്ടിയെ കണ്ടെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്