വിഡി സതീശന്‍ മാധ്യമങ്ങളെ കാണുന്നു
വിഡി സതീശന്‍ മാധ്യമങ്ങളെ കാണുന്നു  ടെലിവിഷന്‍ ചിത്രം
കേരളം

'ഞാന്‍ ഇവരോടൊക്കെ പറയുന്നത് കേട്ടാല്‍ നിങ്ങള്‍ ഓടും; സുധാകരേട്ടന് അതിനൊക്കെയുള്ള സ്വാതന്ത്ര്യമുണ്ട്'

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അടുത്ത സുഹൃത്തുക്കള്‍ തമ്മില്‍ പറയുന്നതേ സുധാകരനും പറഞ്ഞിട്ടുള്ളു. തന്നോട് എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം കെപിസിസി പ്രസിഡന്റിനുണ്ടെന്നും വിഡി സതീശന്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് വേണ്ടിയാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. പത്ത് മണിക്ക് വാര്‍ത്താ സമ്മേളനം നടത്താമെന്നും പറഞ്ഞു. പത്രസമ്മേളനത്തിന് എത്താന്‍ വൈകി. ആ സമയത്ത് പ്രസിഡന്റ് ചോദിച്ചു. അവന്‍ എവിടെ പോയി കിടക്കുകയാണെന്ന്. ഇത് സഹപ്രവര്‍ത്തകര്‍ തമ്മില്‍ പറയുന്നതല്ലേ. അതിന്റെ അപ്പുറത്ത് ഒന്നുമില്ല. നിങ്ങള്‍ നിങ്ങളുടെ ക്യമാറാമാനെ കണ്ടില്ലെങ്കില്‍ ഇതുപോലെ ചോദിക്കില്ലേയെന്നും സതീശന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുഹൃത്തുക്കള്‍ തമ്മില്‍ അങ്ങനെ പറയില്ലേ?. ആരായാലും ആളെ കാണാതായാല്‍ അസ്വസ്ഥത പ്രകടിപ്പിക്കില്ലേ?. അത് ചോദിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. മാധ്യമങ്ങള്‍ അതിനെ ഹൈക്കമാന്‍ഡ് ഇടപെട്ടു, രാജി ഭീഷണി എന്നൊക്കെ എന്തെക്കെയാണ് പടച്ചുവിട്ടത്. താന്‍ ഇവരോടെക്കെ പറയുന്നത് കേട്ടാല്‍ നിങ്ങള്‍ ഓടും. നിങ്ങള്‍ പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകര്‍ കാത്തിരിക്കേണ്ടിവന്നപ്പോഴാണ് കെപിസിസി പ്രസിഡന്റ് അങ്ങനെ പറഞ്ഞത്. സുഹൃത്ത് ബന്ധത്തിലും സഹോദരബന്ധത്തിലും ഒക്കെ സംഭവിക്കുന്ന കാര്യമാണെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, താനും വിഡി സതീശനും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും പത്രസമ്മേളനത്തിന് സതീശന്‍ എത്താന്‍ വൈകിയതില്‍ മോശം വാക്ക് ഉപയോഗിച്ചില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.''ഞാനും വിഡി സതീശനും ജ്യേഷ്ഠാനുജന്‍മാരെപ്പോലെയാണ്. കെപിസിസിയുടെ സമരാഗ്‌നി യാത്രയ്ക്ക് മുന്‍കൈയെടുക്കുന്നത് സതീശനാണ്. ഞാനും സതീശനും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. പത്രസമ്മേളനത്തിലേക്ക് സതീശന്‍ എത്താന്‍ വൈകിയതിന് മോശം വാക്ക് ഉപയോഗിച്ചിട്ടില്ല. ഇതിന്റെ പേരില്‍ ആരും രാജിഭീഷണി മുഴക്കിയിട്ടില്ല. ഇക്കാര്യത്തില്‍ കെസി വേണുഗോപാല്‍ സംസാരിച്ചിട്ടുമില്ല. ഇങ്ങനെ പ്രചരിപ്പിച്ചത് ശരിയല്ല. മാധ്യമപ്രവര്‍ത്തകര്‍ ഏറെ നേരമായി കാത്തിരിക്കുകയായിരുന്നു. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ ആശയക്കുഴപ്പമില്ല. അതുണ്ടാക്കുന്നതു മാധ്യമങ്ങളാണ്' കെ സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

അഞ്ച് മിനിറ്റ്, അത്രയും മതി! കടുപ്പം കൂട്ടാൻ ചായ അധിക നേരം തിളപ്പിക്കരുത്, അപകടമാണ്

പൊരുതി കയറിയ ആവേശം, ആനന്ദം! കണ്ണു നിറഞ്ഞ് കോഹ്‌ലിയും അനുഷ്‌കയും (വീഡിയോ)

അക്കൗണ്ട് നോക്കിയ യുവാവ് ഞെട്ടി, 9,900 കോടിയുടെ നിക്ഷേപം; ഒടുവില്‍

'സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു': സ്വാതി മലിവാള്‍