വയോധികയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം
വയോധികയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ‍ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
കേരളം

വീട്ടുമുറ്റത്തു നിന്ന വയോധികയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; ​​ഗുരുതരപരിക്ക്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ 74 കാരിക്ക് ​ഗുരുതര പരിക്ക്. റിട്ട.അധ്യാപിക കൂടിയായ നടുവാനിയിൽ ക്രിസ്റ്റീനയ്ക്കാണ് പരുക്കേറ്റത്. രാവിലെ ഒൻപത് മണിയോടെയാണു സംഭവം. വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം.

കാലിന്റെയും കയ്യുടെയും എല്ലുകൾ പൊട്ടിയ ഇവരെ അരീക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതു കൈയുടെ എല്ലുപൊട്ടി പുറത്തുവന്ന നിലയിലായിരുന്നു. വയോധികയെ ആക്രമിച്ച ശേഷം സ്കൂളിൽ പോകുകയായിരുന്ന കുട്ടികൾക്കിടയിലേക്കും കാട്ടുപന്നി പാഞ്ഞുകയറി. കുട്ടികൾക്കാർക്കും പരിക്കില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തോട്ടുമുക്കം പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും കൃഷി സ്ഥലത്തും വീട്ടുമുറ്റത്തും ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമാണെന്നും നാട്ടുകാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'

രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം

എന്താണ് അക്ഷയതൃതീയ?; ഐശ്വര്യം ഉറപ്പ്!