ഡോ. ഇഫ്തികർ
ഡോ. ഇഫ്തികർ 
കേരളം

കേന്ദ്ര സർവകലാശാലയിലെ ലൈം​ഗികാതിക്രമ പരാതി; തിരിച്ചെടുത്ത അധ്യാപകൻ ഇഫ്തികറിനു വീണ്ടും സസ്പെൻഷൻ

സമകാലിക മലയാളം ഡെസ്ക്

കാസർക്കോട്: പെരിയ കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികളുടെ ലൈം​ഗികാതിക്രമ പരാതിയിൽ അധ്യാപകൻ ഡോ. ഇഫ്തികർ അഹമ്മദിനു വീണ്ടും സസ്പെൻഷൻ. സംഭവത്തിൽ നേരത്തെ സസ്പെൻഷനിലായിരുന്ന ഇം​ഗ്ലീഷ് വിഭാ​ഗം അസി. പ്രൊഫസറായ ഇഫ്തികറിനെ കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ തിരിച്ചെടുത്തിരുന്നു.

എന്നാൽ നടപടിയിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തി. ഇതോടെയാണ് അധ്യാപകനെ വീണ്ടും സസ്പെൻഡ് ചെയ്തത്.

സർവകലാശാല നിൽക്കുന്ന ഹോസ്ദുർ​ഗ് താലൂക്കിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥ നില നിൽക്കുന്ന സാഹചര്യത്തിലാണ് സസ്പെൻഷൻ. ഈ ജാമ്യ വ്യവസ്ഥ സർവകലാശാലയെ അറിയിച്ചില്ലെന്നു സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എംഎ ഇം​ഗ്ലീഷ് ഒന്നാം വർഷ വിദ്യാർഥികളാണ് പരാതിയുമായി നേരത്തെ രം​ഗത്തെത്തിയത്. പരീക്ഷയ്ക്കിടെ തല കറഞ്ഞി വീണ വിദ്യാർഥിനിയോടടക്കം ഇഫ്തികർ ലൈം​ഗികാതിക്രമം കാട്ടിയെന്നും പരാതിയുണ്ട്. കോളജ് അധികൃതർക്ക് കഴിഞ്ഞ വർഷം നവംബർ 15നാണ് പരാതി നൽകിയത്.

പരാതി സർവകലാശാല ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്കു കൈമാറി. പിന്നാലെ വൈസ് ചാൻസലർ അധ്യാപകനെ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടു. പിന്നീട് കഴിഞ്ഞ ദിവസം തിരിച്ചെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും