കേരളം

'പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ ഇരിക്കുന്നയാള്‍ ഭാവിയിലെങ്കിലും ഇത്തരം പരാമര്‍ശം നടത്താതിരിക്കട്ടെ' 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കെ ഫോണ്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ലോകായുക്തക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതിപക്ഷ ബസിന്റെ നിരീക്ഷണം അനുചിതമായിപ്പോയെന്ന് കോടതി നിരീക്ഷിച്ചു. പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ ഇരിക്കുന്നയാള്‍ ഭാവിയിലെങ്കിലും ഇത്തരത്തില്‍ പരാമര്‍ശം നടത്താതിരിക്കട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു.

കെ ഫോണ്‍ കരാറിനെതിരായ ഹര്‍ജിയില്‍ ലോകായുക്തക്കെതിരായ പരാമര്‍ശമാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്. കെ ഫോണ്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജി യഥാര്‍ത്ഥത്തില്‍ സമര്‍പ്പിക്കേണ്ടത് ലോകായുക്തയിലാണ്. എന്നാല്‍ ലോകായുക്തയില്‍ സമീപിച്ചതുകൊണ്ട് കാര്യമില്ലാത്തതു കൊണ്ടാണ് ഹൈക്കോടതിയില്‍ നല്‍കിയതെന്നായിരുന്നു ഹര്‍ജിയിലെ പരാമര്‍ശം. 

ഈ പരാമര്‍ശം നീക്കം ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ആവശ്യത്തോട് കോടതിയും യോജിച്ചു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം അനുചിതമായിപ്പോയെന്നും കോടതി അഭിപ്രായപ്പെട്ടു. 

എഐ കാമറ ഇടപാടിനെതിരെ നല്‍കിയ ഹര്‍ജി കെ ഫോണ്‍ ഹര്‍ജിക്കൊപ്പം പരിഗണിക്കണമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യം ഹൈക്കോടതി തള്ളി. പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമാണ് എഐ കാമറ ഇടപാടിനെതിരെ കോടതിയെ സമീപിച്ചിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്