കെ സുരേന്ദ്രൻ
കെ സുരേന്ദ്രൻ  ഫയൽ
കേരളം

കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകും; ഇപ്പോള്‍ ആവേശം കൊള്ളുന്ന പലരും ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്: കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചു കഴിഞ്ഞുവെന്നും, കേരളത്തിലെ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പോടു കൂടി കേരളത്തിലും കോണ്‍ഗ്രസും തകര്‍ന്ന് തരിപ്പണമാകുന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ അക്രമത്തെയും മത ഭീകരവാദ കൂട്ടുകെട്ടിനേയും അഴിമതിയേയും നേരിടാന്‍ ഇനി ബിജെപിയും എന്‍ഡിഎയും മാത്രമേ അവശേഷിക്കൂ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനമാതൃകയില്‍ ആകൃഷ്ടരായി നിരവധി പേരാണ് ബിജെപിയില്‍ ചേരുന്നത്. കേരളത്തിലും നിരവധി പേര്‍, പരിണിതപ്രജ്ഞനായ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍, കേരളത്തിന്റെ ലീഡര്‍ കെ കരുണാകരന്‍ മകള്‍ തുടങ്ങിയവര്‍ ബിജെപിയിലേക്ക് വരുന്നു. ഇതൊക്കെ കാണിക്കുന്നത് ബിജെപിയുടെ പ്രസക്തി വര്‍ധിച്ചു വരുന്നു എന്നതാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യമാകെ അലയടിക്കുന്ന നരേന്ദ്രമോദി തരംഗം കേരളത്തിലും ശക്തമായി ആഞ്ഞടിക്കുന്നു എന്നതിന്റെ സൂചനയാണ്. ഇതൊരു തുടക്കം മാത്രമാണ്. ഇപ്പോള്‍ വിമര്‍ശിക്കുന്ന പലരും നാളെ ബിജെപിയിലേക്ക് വരാനുള്ളതു കൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇപ്പോള്‍ ആവേശം കൊള്ളുന്ന ആളുകളുമായിട്ടൊക്കെ പലതവണ പാര്‍ട്ടിയുമായി ചര്‍ച്ച നടന്നിട്ടുണ്ട്. ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയവരാണ് ഇവര്‍. ആളുകളെ കബളിപ്പിക്കുന്ന നിലപാടുകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. കോണ്‍ഗ്രസിനെ വഞ്ചിച്ചെന്ന് ചിലര്‍ പറയുന്നതു കേട്ടു. കോണ്‍ഗ്രസിനെ വഞ്ചിച്ച് സിപിഎമ്മിന്റെ പാളയത്തില്‍ പോയവര്‍ക്ക് ഇതൊക്കെ എങ്ങനെ പറയാന്‍ സാധിക്കും.

പദ്മജ വേണുഗോപാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത്തരം കാര്യങ്ങളെക്കുറിച്ച് പറയാനുള്ള സമയമായിട്ടില്ലെന്നായിരുന്നു പ്രതികരണം. കോണ്‍ഗ്രസിന്റെ ഏജന്‍സി പണി മാധ്യമങ്ങള്‍ ഏറ്റെടുക്കരുത്. കോണ്‍ഗ്രസിനു വേണ്ടി പേനയുന്തുന്നവര്‍ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നിരാശ വര്‍ധിച്ച് എന്തു സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം