പാലപ്പിള്ളി ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി പശുവിനെ കൊന്നു
പാലപ്പിള്ളി ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി പശുവിനെ കൊന്നു ടെലിവിഷന്‍ ചിത്രം
കേരളം

പാലപ്പിള്ളി ജനവാസ മേഖലയില്‍ പുലി ഇറങ്ങി; പശുവിനെ കൊന്നു; പരിഭ്രാന്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പാലപ്പിള്ളി കുണ്ടായി ജനവാസമേഖലയില്‍ പുലി ഇറങ്ങി പശുവിനെ കൊന്നു. കുണ്ടായി കൊല്ലേരി കുഞ്ഞുമുഹമ്മദിന്റെ പശുവിനെയാണ് പുലി കൊന്നത്. രണ്ടാഴ്ച മുന്‍പ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശുവിനെയാണ് വീണ്ടും ആക്രമിച്ചത്.

രാവിലെ ഒന്‍പതുമണിയോടെ പശുവിന് വെള്ളം കൊടുക്കാനായി വീട്ടുകാര്‍ തോട്ടത്തില്‍ എത്തിയപ്പോഴാണ് പശുവിനെ ചത്തനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലി കടിച്ചുകൊന്നതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വരന്തരപ്പിള്ളി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് പാലപ്പിള്ളി. റബർ കൃഷി ആണ് ഇവിടുത്തുകാരുടെ വരുമാന മാർഗം. ചാലക്കുടി ഡിഎഫ്ഒയുടെ കീഴിലാണ് പാലപ്പിള്ളി വനമേഖല. ആനയും പുലിയും അടങ്ങുന്ന വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് പതിവ് സംഭവമാണ്. കാട്ടാനകളുടെ ആക്രമണവും സ്ഥിരമാണ്. റബർ തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, സ്കൂൾ കുട്ടികൾ എന്നിവരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വൈകിട്ട് ആറുമണി കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പ്രദേശത്ത് പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്