എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍
എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍ 
കേരളം

കെട്ടിക്കിടക്കുന്ന വെള്ളം ഭീഷണി; പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കലക്ടർ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കൊല്ലം ജില്ലാ കലക്ടർ എന്‍ ദേവദാസ്. കലക്ടറുടെ നേതൃത്വത്തിൽ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപനയോഗത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി എല്ലാ വകുപ്പുകളുടെയും സഹകരണം ഉണ്ടാകണമെന്ന് നിര്‍ദേശിച്ചു.

ഡെങ്കിപ്പനി പ്രതിരോധത്തിന് ഡ്രൈ കണ്ടൈനര്‍ എലിമിനേഷന്‍ ക്യാമ്പയിന്‍ ജില്ലയില്‍ തുടരുകയാണ്. മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കേണ്ടത് അത്യാവശ്യമാണ് എന്നും കലക്ടര്‍ വ്യക്തമാക്കി. വീടിനുള്ളില്‍ അലങ്കാര ചെടികള്‍ വളര്‍ത്തുന്ന കുപ്പികളിലും മറ്റുമുള്ള വെള്ളം, എസി, ഫ്രിഡ്ജ് എന്നിവയിലെ ട്രേയിലെ വെള്ളം, മീന്‍പിടുത്തതിന് ശേഷം നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളിലും വള്ളങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം തുടങ്ങിയ കൊതുകുകളുടെ പ്രജനനസ്ഥലങ്ങള്‍ ജനപങ്കാളിത്തത്തോടെ നശിപ്പിക്കണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹെപ്പറ്റൈറ്റിസ് ബി, സി തടയുന്നതിനായി ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ടാറ്റു ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. പകര്‍ച്ചവ്യാധി പ്രതിരോധം, മഴക്കാല പൂര്‍വ ശുചീകരണം എന്നിവയില്‍ ആരോഗ്യ വകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രാമസഭകളുടെയും, വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മറ്റികളുടെയും സഹകരണം ഉറപ്പാക്കും. മാസ് ക്യാമ്പയിന്‍, അതത് പ്രദേശത്തെ ആരോഗ്യസ്ഥാപനങ്ങളുമായി ചേര്‍ന്ന് യോഗങ്ങള്‍ എന്നിവയും നടത്തും. ബോട്ടുകളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഫിഷറീസ് വകുപ്പിന്റെ സഹകരണം ഉറപ്പാക്കും. ഡ്രൈ ഡേ ആചരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്ക്കരണവും നടത്തും.

മലേറിയ, ഫൈലേറിയ തുടങ്ങിയവയുടെ സ്‌ക്രീനിങ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ ശക്തമാക്കും. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പേവിഷബാധ, നിപ തുടങ്ങിയ ജന്തുജന്യ രോഗങ്ങള്‍ തടയുന്നതിന് പ്രവര്‍ത്തനങ്ങള്‍ നടത്തും. വേനല്‍ക്കാലമായതിനാല്‍ വയറിളക്കം, ഷിഗെല്ല, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ ജലജന്യ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പും നല്‍കിയെന്ന് കലക്ടര്‍ അറിയിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, ഐ.എം എ, ഐ എ പി പ്രതിനിധികള്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ