കവിത 

'കുടം'- കല്‍പ്പറ്റ നാരായണന്‍ എഴുതിയ കവിത

കല്‍പ്പറ്റ നാരായണന്‍

ടിയ്ക്കല്‍കൊണ്ടുടച്ചല്ലോ മോനെ നീ
കിടക്കയില്‍ കൈകുത്തിയെണീറ്റിരുന്ന്
എണ്‍പത്തിയഞ്ച് കഴിഞ്ഞ അമ്മ
അറുപത്തിയഞ്ചുകാരനായ
മകനോട് പറഞ്ഞു.
മകന്റെ മകന്റെ ഭാര്യ
ഭര്‍ത്തൃപിതാവിന്റെ ഉപദ്രവം കാരണം
ജീവിതമവസാനിപ്പിക്കുന്നു
എന്നെഴുതിവെച്ച്
അന്ന് പുലര്‍ച്ചെ  ആത്മഹത്യ ചെയ്തിരുന്നു
മുറ്റം നിറച്ചാളുകള്‍
കാണാന്‍ വന്നവരെല്ലാം 
കുടം പൊട്ടിയത് കാണാന്‍ വന്നവരായിരുന്നു

അമ്മേ
തുടക്കത്തില്‍ കുടത്തിനൊരു ഭാരവുമില്ലായിരുന്നു 
അനായാസമായി ഞാനത് ചുമന്നു 
അമ്മയ്ക്കറിയാമല്ലോ
ഒരാളെക്കൊണ്ടും പറയിച്ചില്ല 
ക്രമേണ ഭാരം കൂടിക്കൂടി
പടിയ്ക്കലെത്താറാവുമ്പോഴേക്കും  
താങ്ങുവാന്‍ പറ്റാതായി.

പിന്നില്‍ വെള്ളം നിറച്ച കുടവുമായി
മകന്‍ വരുന്നത് വരെ
പൊട്ടാതെ കാക്കണമെന്നുണ്ടായിരുന്നു
പറ്റാഞ്ഞിട്ടാണമ്മേ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം