കവിത 

'നിധി'- സെബാസ്റ്റ്യന്‍ എഴുതിയ കവിത

സെബാസ്റ്റ്യന്‍

മേശപ്പുറത്തിരിക്കുന്ന കാശുപെട്ടിയെ
കിടപ്പിലായ അപ്പന്‍ ഇടയ്ക്കിടെ നോക്കും
തലയിണയ്ക്കടിയില്‍ 
താക്കോലുണ്ട് എന്ന്
ഉറപ്പുവരുത്തും.

അപ്പന്‍ മരിച്ചു.
ഏഴാംനാള്‍ പെട്ടി തുറന്നു
ജിജ്ഞാസയുടെ വിടര്‍ന്ന കുറെ കണ്ണുകള്‍ പെട്ടി പരതി
ഒരു മൂലയില്‍ ഒരു ഒറ്റരൂപ

ആ രാത്രി
ഓര്‍ക്കാപ്പുറത്ത്
ആ ഒറ്റത്തുട്ട് സംസാരിക്കാന്‍ തുടങ്ങി
എനിക്ക് ഒന്നും പിടികിട്ടിയില്ല
എങ്കിലും ആ ഒറ്റരൂപ 
ശ്രദ്ധയോടെ ഞാനും സൂക്ഷിച്ചുവച്ചു

വര്‍ഷങ്ങള്‍ പോയി 
ആ നാണയം മുളച്ചു.

രാത്രിയില്‍ അത് 
ആകാശത്തേക്കു പടര്‍ന്നു
നക്ഷത്രങ്ങളുമായി സല്ലപിച്ചു. 
കാറ്റിനൊപ്പം ചുവടുവച്ചു
ഇപ്പോഴത്
എന്നും കായ്ക്കുന്നു.
എല്ലാ ഋതുക്കളും അതിന്റെ ചില്ലയില്‍
കൂടുവെയ്ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'