പ്രവാസം

പാട്ട്‌ പാടുന്നതിനിടെ ആരാധനമൂത്ത് ഗായകനെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു; യുവതി അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദിയില്‍ സംഗീത പരിപാടിക്കിടയില്‍ സ്റ്റേജില്‍ കയറി ഗായകനെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ നഗരമായ തായ്ഫില്‍ ആഘോഷ പരിപാടികളുടെ ഭാഗമായി ഗായകന്‍ മജീദ് അല്‍ മൊഹാന്‍ദിസ് പാട്ട് പാടുന്നതിനിടെയായിരുന്നു സംഭവം. 

സൗദിയില്‍ പൊതു ഇടങ്ങളില്‍ അന്യ പുരുഷന്മാരുമായി അടുത്തിടപെടാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിക്കെതിരെ പീഡനകുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. 

സൗദി രാജാവായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ രാജ്യത്ത് കൊണ്ടുവന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്ക് പൊതു പരിപാടികളില്‍ പങ്കെടുക്കാനുള്ള അനുവാദം നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിച്ചിരിക്കണമെന്ന നിയമത്തിന് മാറ്റമില്ലാതെ തുടരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രി വസ്ത്ര നിയമങ്ങള്‍ പാലിച്ചിരുന്നെന്നും കണ്ണുകള്‍ മാത്രം പുറത്തുകാണുന്ന തരത്തിലുള്ള ഹിജാബ് ധരിച്ചുതന്നെയാണ് പരിപാടി കാണാന്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്