രാജ്യാന്തരം

സിറിയയില്‍ അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചതില്‍ സംശയമില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: സിറിയയില്‍ അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചു എന്നതില്‍ സംശയമില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. ആദ്യമായല്ല സിറിയന്‍ സര്‍ക്കാര്‍ വിമതര്‍ക്കെതിരെ രാസായുധങ്ങള്‍ പ്രയോഗിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

വിമതരുടെ കൈവശമുള്ള ഇത്‌ലിബ് പ്രവിശ്യയില്‍ റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സേന രാസായുധംം പ്രയോഗിച്ചു എന്ന് സ്വതന്ത്ര സംഘടനകള്‍ സ്ഥിരീകരിച്ചു എന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പറഞ്ഞു. അമേരിക്ക നടത്തിയ സൈനിക നടപടി സിറിയന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഇനി രാസായുധ പ്രയോഗം നടത്തുന്നതിനെ തടയുന്നതിന് സഹായിക്കുന്നതാണ് എന്നാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുടെ നിലപാട്.

സിറിയയില്‍ അമേരിക്കയുടെ പ്രധാന ശ്രദ്ധ ഇസ്ലാമിക് സ്‌റ്റേറ്റിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏഴാംതീയതി അമേരിക്ക സിറിയന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വ്യോമതാവളത്തില്‍ അക്രമം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു