രാജ്യാന്തരം

ഭീകരാക്രമണം നടത്തിയവര്‍ക്ക് മതാചാരപ്രകാരമുള്ള  അന്ത്യകര്‍മങ്ങള്‍ ചെയ്യില്ല: ഇമാമുമാര്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ശനിയാഴ്ച രാത്രി ലണ്ടന്‍ നഗരത്തില്‍ നടന്ന ആക്രമണം നടത്തിയവരും പിന്നീട് കൊല്ലപ്പെട്ടവരുമായ മൂന്ന് അക്രമികളുടെ മതപരമായ ശവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് ഇമാമുമാര്‍. ഭീകകരാക്രമണം നടത്തിയവര്‍ക്ക് മതാചാരപ്രകപാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ നടത്തിക്കൊടുക്കാന്‍ തയാറല്ലെന്നുള്ള നിലപാടെടുത്തിരക്കുകയാണ് ലണ്ടനിലെ 130 ഇമാമുമാര്‍.

ലണ്ടനിലെ മുസ്ലീം മതവുമായി ബന്ധപ്പെട്ട എല്ലാ ഇമാമുമാരും ഒന്നിച്ചാണ് തീരുമാനമെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് തങ്ങളുടെ നിലപാട് ഇമാമുമാര്‍ വ്യക്തമാക്കിയത്. കൊല്ലപ്പെട്ട അക്രമികളുടെ മതപരമായ പാരമ്പര്യ ശവസംസക്കാര ചടങ്ങുകള്‍ നടത്തിക്കൊടുക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നായിരുന്നു പ്രസ്താവന.

കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ ലണ്ടന്‍ പാലത്തിലെ കാല്‍നടയാത്രക്കാരെ അതിവേഗമെത്തിയ വാന്‍ കൊണ്ട് ഇടിച്ച് തെറിപ്പിച്ചും തുടര്‍ന്ന് കത്തി കൊണ്ട് കുത്തിയുമാണു ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. 48 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണം നടത്തിയ മൂന്ന് പേര്‍ പോലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും