രാജ്യാന്തരം

ഫേസ്ബുക്കിലൂടെ മതനിന്ദ; പാക്കിസ്ഥാനില്‍ യുവാവിന് വധശിക്ഷ

സമകാലിക മലയാളം ഡെസ്ക്

സമൂഹ മാധ്യമങ്ങളിലൂടെ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് പാക്കിസ്ഥാനില്‍ യുവാവിന് വധശിക്ഷ. പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. 

ഭഹല്‍വല്‍പ്പൂര്‍ സ്വദേശിക്കാണ് ഇസ്ലാമിനെതിരായ ആശങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ശനിയാഴ്ച കോടതി വധശിക്ഷ വിധിച്ചത്. ഇയാള്‍ ഷിയാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ്. കഴിഞ്ഞ വര്‍ഷമാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. 

പ്രവാചകനെതിരേയും, സുന്നി വിഭാഗത്തില്‍പ്പെടുന്ന മത നേതാക്കള്‍ക്കെതിരേയും ഫേസ്ബുക്കിലൂടെ മോശമായ പ്രചാരണം നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം.

സൈബര്‍ക്രൈമുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ ഇതാദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന് വധശിക്ഷ വിധിച്ചത് പാക്കിസ്ഥാനിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ വരുംനാളുകളില്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍ ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു