രാജ്യാന്തരം

ഹിസ്ബുല്‍ തലവന്‍ സയിദ് സലാഹുദ്ദീന്‍ ആഗോള ഭീകരന്‍:അമേരിക്ക

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഹിസ്ബുല്‍ മുജാഹിദിന്‍ തലവന്‍ സയിദ് സലാഹുദ്ദീന്‍ ആഗോള ഭീകരനെന്ന് അമേരിക്ക. മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സയ്യിദിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. കശ്മീരിനെ ഇന്ത്യന്‍ സേനയുടെ ശ്മശാനമാക്കി മാറ്റും എന്ന് ഭീഷണി മുഴക്കിയ ആളാണ് സയിദ്‌.

അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ആഗോള ഭീകരരുടെ പുതിയ പട്ടികയിലാണ് സയിദ് സലാഹുദ്ദീനെ ( മുഹമ്മദ് യുസഫ് ഷാ) ഉള്‍പ്പെടുത്തിയിരിക്കുന്നത്. സലാഹുദ്ദീനുമായി അമേരിക്കക്കാര്‍ക്കുള്ള എല്ലാത്തരം ഇടപാടുകളും നിരോധിച്ചതായി ഉത്തരവില്‍ പറയുന്നു.

അമേരിക്കയുടെ നീക്കം ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരമാണെന്നു വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്‌ല പറഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ നേതാവു കൂടിയാണു സയിദ്.. കശ്മീരില്‍ ഇന്ത്യയ്‌ക്കെതിരെ പോരാട്ടം നയിക്കുന്ന പതിനഞ്ചോളം സംഘടനകളാണു കൗണ്‍സിലില്‍ അംഗങ്ങളായിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു