രാജ്യാന്തരം

മ്യാന്‍മാറിലെ റൊഹീങ്ക്യ മുസ്‌ലിമുകളുടെ അവസ്ഥ പഠിക്കാന്‍ യുഎന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

മ്യാന്‍മാറിലെ റൊഹീങ്ക്യ മുസ്‌ലിമുകള്‍ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭ പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനിച്ചു.വെള്ളിയാഴ്ച ജനീവയില്‍ കൂടിയ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലാണ് തീരുമാനമെടുത്തത്. മ്യാന്‍മാറിലെ സര്‍ക്കാരും സുക്ഷാ സേനയും റൊഹീങ്ക്യകള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങള്‍ കൂടിവരുന്നു എന്ന റിപ്പോര്‍ട്ടുകളുടേയും  മ്യാന്‍മാറില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് റൊഹീങ്ക്യകളുടെ കൂട്ട പലായനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലുമാണ് സ്ഥിതിഗതികള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐക്യരാഷ്ട്രസഭ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. 

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ റൊഹീങ്ക്യകള്‍ക്കെതിരെ മ്യാന്‍മാര്‍ പൊലീസും പട്ടാളവും രൂക്ഷമായ അക്രമങ്ങളാണ് നടത്തി വരുന്നത്. ഒക്ടോബറില്‍ മ്യാന്‍മാര്‍ സൈന്യം നടത്തിയ അക്രമം റൊഹീങ്ക്യകളെ കൂട്ടത്തോടെ കൊന്നു തള്ളാന്‍ വേണ്ടിയുള്ളതായിരുന്നു എന്ന് ഫെബ്രുവരിയില്‍ യുഎന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമത്തില്‍ സൈന്യം കൂട്ട ബലാത്സംഗങ്ങള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'