രാജ്യാന്തരം

ഉത്തര കൊറിയ അജ്ഞാത മിസൈല്‍ പരീക്ഷിച്ചെന്ന് ദക്ഷിണ കൊറിയ 

സമകാലിക മലയാളം ഡെസ്ക്

സോള്‍: ഉത്തര കൊറിയ വീണ്ടും അജ്ഞാതമായ മിസൈല്‍ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ. പുച്യാങ്ങില്‍നിന്നാണ് പുതിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ഉത്തരകൊറിയയുടെ കിഴക്കന്‍ മേഖലയില്‍ 500 കിലോമീറ്റര്‍ മാറി കടലിലാണ് മിസൈല്‍ പതിച്ചതെന്നു ദക്ഷിണ കൊറിയന്‍ സൈന്യം പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മിസൈല്‍ വിക്ഷേപണത്തെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നുവെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. 

അമേരിക്കയെ ഒറ്റയടിക്ക് തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ പരീക്ഷിച്ച് വിജയിച്ചു എന്ന വാദവുമായി ഉത്തരകൊറിയ കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!