രാജ്യാന്തരം

യുഎഇയില്‍ പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ദേശിയദിനത്തോടനുബന്ധിച്ച് യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരുമാസം കൂടി നീട്ടി. യുഎഇയില്‍ അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാനോ ശിക്ഷയില്ലാതെ രാജ്യം വിടാനോ അവസരം നല്‍കുന്ന പൊതുമാപ്പ് ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് പൊതുമാപ്പ് നീട്ടുന്നത്. 

ആദ്യവട്ടം നീട്ടിയ പൊതുമാപ്പ് നവംബര്‍ അവസാനത്തോടെ അവസാനിച്ചതാണ്. എന്നാല്‍ വിവിധ രാജ്യങ്ങളിലെ എംബസികളുടെ ആവശ്യപ്രകാരം ഡിസംബര്‍ രണ്ടിന് വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു. 30 ദിവസം കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാവും. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. 
 
ഓഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് വിവിധ രാജ്യങ്ങളിലെ എംബസികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരുമാസം കൂടി നീട്ടി. നവംബര്‍ അവസാനം ഈ കാലാവധിയും അവസാനിച്ചു. ഇതിന് ശേഷമാണ് ദേശീയ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസം കൂടി ഇപ്പോള്‍ കാലാവധി നീട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്