രാജ്യാന്തരം

സ്വകാര്യ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാന്‍ വിസമ്മതിച്ചു ; നടിയെ വീട്ടില്‍ കയറി വെടിവെച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

മര്‍ദാന്‍ : സ്വകാര്യ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാന്‍ വിസമ്മതിച്ചതിന് പാകിസ്ഥാനിലെ നടിയും ഗായികയുമായ സുംബുള്‍ ഖാനെ അക്രമികള്‍ വെടിവെച്ച് കൊന്നു. മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ മര്‍ദാനിലെ സുംബുളിന്റെ വസതിയിലെത്തിയ അക്രമി സംഘം സ്വകാര്യ ചടങ്ങില്‍ പരിപാടിക്ക് ഒപ്പം വരാന്‍ ആവശ്യപ്പെടുകയായിരുന്നു. 

എന്നാല്‍ ഇതിന് വിസമ്മതിച്ച നടിക്ക് നേരെ അക്രമികള്‍ തുരുതുരാ നിറയൊഴിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. നടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും, അതിന് മുമ്പേ മരണപ്പെട്ടിരുന്നു. 25 കാരിയായ സുംബുള്‍ ഖാന്‍ നിരവധി ടെലിവിഷന്‍ ഷോകളിലൂടെ രാജ്യത്തെ ശ്രദ്ധേയ താരമായിരുന്നു. 

അക്രമികളെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. നയീം ഖട്ടക്ക്, ജഹാംഗീര്‍ഖാന്‍, നസീബ് ഖാന്‍ എന്നിവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നാണ് പൊലീസ് അറിയിച്ചത്. ഇതില്‍ നയീം ഖട്ടക്ക് മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. ഇയാളെ പൊലീസ് പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?