രാജ്യാന്തരം

 ബ്രെക്‌സിറ്റില്‍ ഇടഞ്ഞ് തെരേസാ മെയ് മന്ത്രിസഭ; വിദേശകാര്യ സെക്രട്ടറി രാജിവച്ചു, പകരക്കാരനായി ജെറമി ഹണ്ട്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രെക്‌സിറ്റ് വിഷയത്തിലുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ രാജി വച്ചു. ബ്രെക്‌സിറ്റിന് വേണ്ടി ജനങ്ങള്‍ അത്ര തീവ്രമായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാലിപ്പോള്‍ ആ സ്വപ്‌നം മരിച്ചുവെന്നുമാണ് രാജിക്കത്തില്‍ ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരിക്കുന്നത്.  ആരോഗ്യ സെക്രട്ടറിയായിരുന്ന ജെറമി ഹണ്ടാണ് പുതിയ വിദേശകാര്യ സെക്രട്ടറി.

സമയാനുബന്ധിതമായി ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതില്‍ തെരേസാ മെയ് സര്‍ക്കാരിന് വീഴ്ച വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ അസംതൃപ്തരാണ്. അതിനും പുറമേയാണ് ഇനിയും അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന വ്യാപാര- വാണിജ്യ നിബന്ധനകളുമെന്നും ജോണ്‍സണ്‍ പറഞ്ഞു.

ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസിന്റെയും മറ്റ് ചില ഉദ്യോഗസ്ഥരുടെയും രാജിക്ക് പിന്നാലെയാണ് ബോറിസ് ജോണ്‍സണും രാജിവച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോന്നതിന് ശേഷം യൂണിയനുമായി സ്വീകരിക്കുന്ന പ്രധാനമന്ത്രിയുടെ നയങ്ങളില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിയിരുന്നു. ഡേവിസ് കഴിഞ്ഞ ദിവസം രാജിവച്ചത്. ബോറിസ് ജോണ്‍സന്റെ രാജി തന്നെ അത്ഭുതപ്പെടുത്തുന്നാണ് പ്രധാനമന്ത്രി തെരേസാ മെയ് പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ