രാജ്യാന്തരം

കാപ്പി വീണ നിലം സ്വയം വൃത്തിയാക്കുന്ന നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി; ഒരു പ്രധാനമന്ത്രിക്ക് ഇത്ര ലാളിത്യമോ എന്ന് സൈബര്‍ ലോകം 

സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റര്‍ഡാം: പാര്‍ലമെന്റ് കെട്ടിടത്തിലേയ്ക്ക് പ്രവേശിക്കുന്നതിനിടെ പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ കയ്യിലെ കോഫി മഗ് താഴേക്ക് വീണത്. പതിവുപോലെ ജോലിക്കാര്‍ ഉടന്‍ തന്നെ തറ തുടയ്ക്കാന്‍ മോപ്പുമായി ഓടിയെത്തി. എന്നാല്‍ അവരുടെ കയ്യില്‍ നിന്ന് മോപ്പ് വാങ്ങി അയാള്‍ സ്വയം തറ തുടയ്ക്കാന്‍ തുടങ്ങി, ഇത് കണ്ട ജോലിക്കാര്‍ കയ്യടിക്കാം. പറഞ്ഞു വരുന്നത് 56 ഇഞ്ച് നെഞ്ചളവില്ലാത്ത ഒരു പ്രധാനമന്ത്രിയെക്കുറിച്ചാണ്. നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടിനെകുറിച്ച്.

കാപ്പി ഗ്ലാസുമായി നടന്നുപോകുന്നതിനിടെ അപ്രതീക്ഷിതമായി ഗ്ലാസ് കൈയ്യില്‍ നിന്ന് വഴുതിവീണപ്പോള്‍ തറയില്‍ വീണ കാപ്പി തുടച്ചുവൃത്തിയാക്കുന്ന പ്രധാനമന്ത്രി മാര്‍ക്കിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പാര്‍ലമെന്റിലേക്കു പോകുന്നതിനിടെയാണ് മാര്‍ക്കിന്റെ കയ്യില്‍നിന്ന് ഗ്ലാസ് വഴുതിപോയത്. ഉടന്‍തന്നെ കൈയ്യലുണ്ടായിരുന്ന മറ്റ് വസ്തുക്കള്‍ സമീപത്തുള്ള മേശയില്‍ വച്ചിട്ട് ശുചീകരണതൊഴിലാളികളില്‍ നിന്ന് മോപ്പ് വാങ്ങി തറതുടയ്ക്കുകയായിരുന്നു മാര്‍ക്ക്. യാതൊരു മടിയും കാണിക്കാതെ പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രവര്‍ത്തിക്ക് മുതിര്‍ന്നതിന് ശുചീകരണത്തൊഴിലാളികള്‍ അദ്ദേഹത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്