രാജ്യാന്തരം

നിര്‍ബന്ധിതമായി ഹിജാബ് അഴിപ്പിച്ച സംഭവം: വനിതകള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ന്യൂയോര്‍ക് ഭരണകൂടം

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്: ന്യൂയോര്‍ക്കില്‍ പൊലീസ് നിര്‍ബന്ധിതമായി മൂന്ന് മുസ്ലീം സ്ത്രീകളുടെ ഹിജാബ് അഴിച്ച് മാറ്റിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ച് സര്‍ക്കാര്‍. 180,000 ഡോളറാണ് നഷ്ടപരിഹാരമായി നല്‍കുക. ഓരോ വനിതകള്‍ക്കും 60000 ഡോളര്‍ വീതം ലഭിക്കുമെന്നാണ് ബ്രുക്ലിന്‍ ഫെഡറല്‍ കോടതിയുടെ വിധി.

രണ്ട് വനിതകളെ 2015ലും ഒരാളെ 2012ലുമാണ് അറസ്റ്റ് ചെയ്തതെന്ന് ബ്രുക്ലിന്‍ ഫെഡറല്‍ കോടതിയിലെ അഭിഭാഷക തഹാനി അബോഷി പറഞ്ഞു. വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്ത ഇവരുടെ ഹിജാബ് നിര്‍ബന്ധിതമായി പൊലീസ് അഴിപ്പിക്കുകയായിരുന്നു. വളരെയധികം ജനസംഖ്യയുള്ള സ്വയംഭരണാധികാര പ്രദേശമാണ് ന്യൂയോര്‍ക്ക് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ട് കേസുകള്‍ക്കും കൂടി ഇപ്പോള്‍ വിധി പുറപ്പെടുവിക്കുന്നത്. ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ മതപരമായ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ തടസം സൃഷ്ടിച്ചു എന്നാണ് സ്ത്രീകള്‍ കോടതിയില്‍ വാദിച്ചത്.

ഈ സംഭവത്തെ തുടര്‍ന്ന് ന്യൂയോര്‍ക് പൊലീസ് തടങ്കലില്‍ കിടക്കുന്നവര്‍ക്കുള്ള(അറസ്റ്റ് ചെയ്യപ്പെട്ടവര്‍) മാര്‍ഗനിര്‍ദ്ദേശകരേഖകളില്‍ മാറ്റം വരുത്തി. മതപരമായ വിശ്വാസങ്ങള്‍ മൂലം തല കവര്‍ ചെയ്യുന്ന ശിരോവസ്ത്രം ധരിച്ചവരുടെ മുഖം കാണണമെങ്കിലോ ഫോട്ടോ എടുക്കണമെങ്കിലോ അതേ ലിംഗത്തില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് മാത്രം അത് ചെയ്യിപ്പിക്കുക എന്നാണ് പുതിയ നിയമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി